Sorry, you need to enable JavaScript to visit this website.

മന്‍സൂര്‍ അലി ഖാന് തിരിച്ചടി; തൃഷക്കെതിരായ മാനനഷ്ടക്കേസ് തള്ളി; ഒരു ലക്ഷം രൂപ പിഴയും

ചെന്നൈ- നടന്‍ മന്‍സൂര്‍ അലി ഖാന് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചതെന്ന് വിമര്‍ശിച്ചുകൊണ്ടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്‍സൂര്‍ നല്‍കിയ ഹരജി തള്ളിയത്. കേസ് തള്ളിയതിനു പുറമെ, മന്‍സൂര്‍ അലിക്ക് പിഴ ചുമത്തുകയും ചെയ്തു.

വയറുവേദനക്ക് മന്ത്രവാദം; മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സിദ്ധനും സഹായിയും അറസ്റ്റില്‍

മന്‍സൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ വിധിച്ചത്. തുക അടയാര്‍ കാന്‍സര്‍ സെന്ററിന് കൈമാറാനും നിര്‍ദേശിച്ചു.
മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തൃഷയാണ് കേസ് കൊടുക്കേണ്ടതെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മന്‍സൂര്‍ പഠിക്കണമെന്നും കോടതി വിമര്‍ശിച്ചു.

മരിക്കാനുള്ള എളുപ്പവഴികൾ; യുട്യൂബിൽ വീഡിയോ കണ്ട ആറാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
താന്‍ തമാശയായി പറഞ്ഞത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും വീഡിയോ മുഴുവനായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്‌തെന്നാണ് മന്‍സൂര്‍ ഖാന്‍ ഹരജിയില്‍ ആരോപിച്ചിരുന്നത്.
നേരത്തെ നടത്തിയ മാപ്പപേക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു വലിയ തമാശയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ അഭിനയിച്ച ലോകേഷ് കനകരാജിന്റെ ലിയോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ലിയോയില്‍ തൃഷയാണ് നായികയെന്ന് കേട്ടപ്പോള്‍ ഒരു കിടപ്പുമുറി സീന്‍ പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പ്രസ്താവന. തുടര്‍ന്ന് മന്‍സൂര്‍ അലി ഖാനെതിരെ തൃഷ രംഗത്തെത്തിയിരുന്നു.

അമേരിക്കക്ക് വേണ്ടി ഗാസ പ്രമേയത്തില്‍ വെള്ളം ചേര്‍ത്തു, ഇന്ന് വോട്ടിനിട്ടേക്കും

 

Latest News