അടുത്തിടെ ആരംഭിച്ച ചാനല്‍ ഫീച്ചറിന് സ്വീകാര്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സവിശേഷതകള്‍ അവതരിപ്പിച്ചു വരികയാണ് വാട്സ്ആപ്. ഇക്കൂട്ടത്തില്‍ പുതിയതാണ് ചാനല്‍ അലര്‍ട്ട് ഫീച്ചര്‍.
പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരുംദിവസങ്ങളില്‍ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ് നയങ്ങളും ചട്ടങ്ങളും അറിയാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. വാട്സ്ആപ് ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ചാനല്‍ സസ്പെന്‍ഡ് ചെയ്താല്‍, സസ്പെന്ഷന് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് അപേക്ഷ നല്കാന് കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
പ്ലാറ്റ്ഫോമില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍ വേണ്ടിയാണ് പുതിയ ഫീച്ചര്‍. ചാനലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തിരിച്ചറിയാനും ഇതിന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.
സ്ക്രീന്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ നാവിഗേഷന്‍ ലേബലുകളും ടോപ് ആപ് ബാറും മറച്ചുവെയ്ക്കാന്‍ സാധിക്കുന്നതും തീയതി ഉപയോഗിച്ച് മെസേജുകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയുന്നതുമായ ഫീച്ചറുകളും അവതരിപ്പിക്കാന്‍ വാട്സ്ആപ് ഒരുങ്ങുന്നുണ്ട്. സ്ക്രീന്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ നാവിഗേഷന്‍ ലേബലുകളും ടോപ് ആപ് ബാറും മറച്ചുവെയ്ക്കാന്‍ സാധിക്കുന്നത് ചാറ്റുകള്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കും.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)