Sorry, you need to enable JavaScript to visit this website.

VIDEO വി.ഡി.സതീശന് കേൾക്കാൻ ഇഷ്ടമുള്ള ചോദ്യം; വൈറലായി ഒരു ചോദ്യവും ഉത്തരവും

കോഴിക്കോട്- പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടുള്ള ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടിയും വൈറലാക്കി സമൂഹ മാധ്യമങ്ങള്‍.
കേള്‍ക്കാന്‍ ഇഷ്ടമുള്ള ചോദ്യം ഏതാണെന്ന അന്വേഷണത്തിന് നല്ലൊരു മനുഷ്യനല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നല്ല മനുഷ്യനാണെന്നും കുറവുകളും തെറ്റുകളുമൊക്കെ കറക്ട് ചെയ്ത് നല്ലൊരു മനുഷ്യനാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണതയിലെത്താന്‍ സാധ്യമല്ലെങ്കിലും തെറ്റുകളും കുറ്റങ്ങളും ആളുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അവ തിരുത്തി മുന്നോട്ടു പോയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.
ബുക്ക് വായിക്കാന്‍ എവിടെനിന്നാണ് സമയമെന്ന മറ്റൊരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് വായിക്കണമെന്ന തീരുമാനമാണ് പ്രധാനമെന്നും എത്ര പേജ് എന്ന് തിരുമാനിച്ചാല്‍ മതിയെന്നും വി.സതീശന്‍ മറുപടി നല്‍കി.
കേരളത്തിലെ മറ്റു രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് ഇതാണ് സതീശനെ വ്യത്യസ്തനാക്കുന്നതെന്ന് കമന്റുകളോടെയാണ് കോണ്‍ഗ്രസ്, യുഡി.എഫ് പ്രവര്‍ത്തകര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News