ദുബായ്- യു.എ.ഇ അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില ഉയരുന്നു. രാജ്യത്ത് ഉള്ളി വില പിടിച്ചുനിര്‍ത്തുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതിക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയാണ്. ഇന്ത്യന്‍ ഉള്ളിക്കാണ് ഗള്‍ഫില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില അത്ര കൂടിയിട്ടില്ലെങ്കിലും ഗ്രോസറി, ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ വില കുത്തനെ വര്‍ധിച്ചു. യു.എ.ഇയില്‍ എട്ടും പത്തും ദിര്‍ഹമാണ് ഇന്ത്യന്‍ ഉള്ളിയുടെ വില. വരും ദിവസങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഉള്ളി വില വര്‍ധിക്കുമെന്നാണ് സൂചന.