തുരങ്കം കണ്ടെത്താനായില്ല, അല്‍ശിഫയില്‍ നിന്ന് ഇസ്രായില്‍ സൈനികര്‍ക്ക് കിട്ടിയത് ബന്ദികളുടെ വീഡിയോ

ഗാസ- ഇസ്രായില്‍ കമാന്‍ഡോകള്‍ മുക്കും മൂലയും പരിശോധിക്കുന്ന ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍ ശിഫയില്‍ ഇനിയും തുരങ്കം കണ്ടെത്താനായില്ല. ഇവിടത്തെ കമ്പ്യൂട്ടറുകളിലൊന്നില്‍ ഹമാസ് തടവിലാക്കിയ ബന്ദികളുടെ വീഡിയോ കണ്ടെത്തിയെന്നാണ് നാണക്കേടിനിടയില്‍ ഇസ്രായില്‍ സൈന്യം ഏറ്റവും അവസാനമായി അവകാശപ്പെടുന്നത്.
പ്രത്യേക സേന ആശുപത്രിയില്‍ വ്യാഴാഴ്ച തുടര്‍ന്ന പരിശോധനയില്‍  കമ്പ്യൂട്ടറുകളില്‍ ഹമാസ് പിടികൂടിയ ബന്ദികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്തിയതായി  സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗാസയിലെ ഏറ്റവും വലിയ അല്‍ശിഫ ആശുപത്രി  ഇസ്രായേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയിരിക്കയാണ്. ഹമാസ് താവളമായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് സൈന്യം ആശുപത്രി വളഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News