ഹാപൂര്‍- മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ. ചൊവ്വാഴ്ച രാത്രി ഹാപൂര്‍ ജില്ലയിലെ ലുഹാരി ഗ്രാമത്തില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്തവരാണ് 25 കാരനായ ഇര്‍ഷാദ് മുഹമ്മദിനെ കൊലപ്പെടുത്തിയത്.
ദസറ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ഒരാളെ ഇരയായ ഇര്‍ഷാദ് മുഹമ്മദിന്റെ മോട്ടോര്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. അപകടം വാക്ക് തര്‍ക്കത്തിലേക്ക് നയികുകയായിരുന്നു. ഒരു സംഘം ആളുകള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു. പ്രാദേശിക പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കൊലപാതകം പ്രദേശത്ത് വ്യാപക ജനരോഷത്തിന് കാരണമായി. വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ബറ്റാലിയന്‍ ഉള്‍പ്പെടെ അധിക സേനയെ നിയോഗിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) പേരുള്ള മറ്റ് നാല് പ്രതികളെ പിടികൂടാന്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അഡീഷണല്‍ ജില്ലാ പോലീസിനൊപ്പം പിഎസിയെയും വിന്യസിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സൂപ്രണ്ട്് രാജ് കുമാര്‍ ദി ഹിന്ദുവിനോട് പറഞ്ഞു. സെക്ഷന്‍ 302 (കൊലപാതകം), 148 (മാരകായുധം കൈവശം വെച്ചത്) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ബഹദൂര്‍ഗഡ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.