Sorry, you need to enable JavaScript to visit this website.

പി.എൽ.ഒയെ ആദ്യം അംഗീകരിച്ച രാജ്യം, ഇപ്പോൾ ഫലസ്തീൻ അനകൂലികളെ തല്ലി ഒതുക്കുന്ന ഇന്ത്യ

ന്യൂദൽഹി- ഫലസ്തീൻ വിമോന സംഘടനയായ പി.എൽ.ഒയെ ആദ്യം അംഗീകരിച്ച  അറബ് ഇതര രാജ്യമായ ഇന്ത്യയിൽ ഇപ്പോൾ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തുന്നുവരെ വേട്ടയാടുകയാണെന്ന് ആക്ഷേപം.

ഇസ്രായിൽ ഉപരോധിച്ച ഗാസ മുനമ്പിൽ നിരന്തര ബോംബാക്രമണത്തിൽ 6,000 ത്തോളം ആളുകൾ കൊല്ലപ്പെട്ടിരിക്കയാണ് മറ്റു രാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലും വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതെന്ന് അൽജസീറ (aljazeera) റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ചയായി ഇസ്രായിൽ നടത്തുന്ന നരമേധത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്നിലൊന്നും കുട്ടികളായതും ലോകമെമ്പാടുമുള്ള ആളുകളെ പ്രകോപിപ്പിക്കാൻ കാരണണമായി. വെടിനിർത്തൽ ആവശ്യപ്പെട്ടാണ് പല സ്ഥലങ്ങളിലും ബഹുജന പ്രതിഷേധം.

ഗാസ ആക്രമണം ആരംഭിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പ് ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ മുസ്ലിം പണ്ഡിതരായ ആതിഫ് ചൗധരിക്കും സുഹൈൽ അൻസാരിക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഞാൻ ഫലസ്തീനിനൊപ്പം നിൽക്കുന്നു" എന്ന വാട്ട്‌സ്ആപ്പ് ഡിപി ആണ് ഇവർക്കെതിരായ കുറ്റം. സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അൻസാരി അറസ്റ്റിലാണെന്നും ചൗധരി ഒളിവിലാണെന്നും പോലീസ് അറിയിച്ചു.ഉത്തർപ്രദേശിൽതന്നെ ഒക്ടോബറിൽ ഗാസ ആക്രമണം ആരംഭിച്ച് ഒരു ദിവസത്തിന് ശേഷം കാമ്പസിലേക്ക് ഫലസ്തീൻ അനുകൂല മാർച്ച് നടത്തിയതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ നാല് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

എന്നാൽ  അലിഗഡ് നഗരത്തിൽ ഹിന്ദു തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദൾ ഫലസ്തീനും ഹമാസിനുമെതിരെ ഇസ്രായിൽ അനുകൂല മാർച്ച് നടത്തിയപ്പോൾ, അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് അൽജസീറ റിപ്പോർട്ടിൽ പറയുന്നു.
ദേശീയ തലസ്ഥാനത്തും ഒക്‌ടോബർ ഏഴു മുതൽ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥി ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും  സംഘടിപ്പിച്ച റാലികളിലും ആളുകൾ തടഞ്ഞുവെച്ചു.
ഇന്ത്യയിലെ ഇസ്രായിൽ എംബസിക്ക് പുറത്ത് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

 ബിജെപി ഭരിക്കുന്ന  മഹാരാഷ്ട്രയിൽ, ഗാസക്കെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയതിന് രുചിർ ലാഡ്, സുപ്രീത് രവീഷ് എന്നിവരെ  ഒക്ടോബർ 13-ന് അറസ്റ്റ് ചെയ്തു.ഫലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ പോലീസ് നിരവധി തടസ്സങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രതിഷേധ പരിപാടിയുടെ സംഘാടകരിലൊരാളായ റവല്യൂഷണറി വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ അംഗം പൂജ ചിഞ്ചോൾ അൽ ജസീറയോട് പറഞ്ഞു,

പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് സംഘാടകരിലൊരാളെയും പ്രതിഷേധത്തിന്റെ ദിവസം രാവിലെ മൂന്ന് സംഘാടകരെയും അവർ തടഞ്ഞുവച്ചു.  പ്രതിഷേധിക്കാൻ ഒത്തുകൂടിയപ്പോൾ, അവർ ഞങ്ങളുടെ മൈക്രോഫോണും പ്ലക്കാർഡുകളും തട്ടിയെടുത്തു, കുറച്ച് സമയത്തിന് ശേഷം ഞങ്ങളിൽ ചിലർക്ക് നേരെ ബലപ്രയോഗം നടത്തി -അവർ പറഞ്ഞു.

Latest News