Sorry, you need to enable JavaScript to visit this website.

കുതിരയെ ബലാത്സംഗം ചെയ്തവര്‍ ക്യാമറയില്‍ കുടുങ്ങി; മൂന്ന് പേര്‍ അറസ്റ്റില്‍

ബറേലി-ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പെണ്‍കുതിരയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പ്രതികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. ദേവേന്ദ്ര (22), റിസ് വാന്‍ (23), ആമിര്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തതായും മറ്റ് രണ്ട് പ്രതികളായ ഭഗവത് ശരണ്‍, സീഷാന്‍ എന്നിവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നവാബ്ഗഞ്ചിലെ ഇനായത്പൂര്‍ ഗ്രാമവാസിയായ ശരണ്‍  കുതിരയുമാി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോ. സീഷാന്‍ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുവെന്നും എസ്എച്ച്ഒ പറഞ്ഞു.
മറ്റ് മൂന്ന് പ്രതികള്‍ ശരണിന്റെ അരികില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം- അദ്ദേഹം പറഞ്ഞു.
അഞ്ച് പ്രതികള്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു.

 

Latest News