Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം; മൂന്നു പേരും മുഅദ്ദിനുകള്‍

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖ്, കറാ അല്‍സ്വായിദ റോഡില്‍ കൂട്ടിയിടിച്ച് തകര്‍ന്ന കാറുകള്‍.

അല്‍ബാഹ - സൗദി അറേബ്യയിലെ അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖ്, കറാ അല്‍സ്വായിദ റോഡില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു സൗദി പൗരന്മാര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.  റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയും പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയും പരിക്കേറ്റവരെ അല്‍അഖീഖ് ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. മൃതദേഹങ്ങള്‍ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തില്‍ മരിച്ച മൂന്നു പേരും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴില്‍ അല്‍ബാഹയിലെ വിവിധ മസ്ജിദുകളിലെ മുഅദ്ദിനുകളാണ്. ഹംദാന്‍ ബിന്‍ മുബാറക് അല്‍ഗാംദി, ദാവി ബിന്‍ ആയിദ് അല്‍ഗാംദി, മിസ്ഫര്‍ ബിന്‍ സഈദ് അല്‍ഗാംദി എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ വിയോഗത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അനുശോചിച്ചു. റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ച് 12 മിനിറ്റിനകം റെഡ് ക്രസന്റ് സംഘങ്ങള്‍ അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു.

 

 

Latest News