Sorry, you need to enable JavaScript to visit this website.

മുറിവിന് വിനാഗിരി, ശസ്ത്രക്രിയയ്ക്കു മൊബൈൽ വെളിച്ചം; ഗസയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിലച്ചു

Read More

ഗസ സിറ്റി - ഇസ്രായേലിന്റെ കൂട്ടക്കരുതി തുടരുന്ന ഗസയിൽ വൈദ്യുതിയും മരുന്നുമില്ലാതെ പല ആശുപത്രികളുടെയും പ്രവർത്തനം നിലച്ചു. അവശേഷിക്കുന്ന ആശുപത്രികളിൽ ശസ്ത്രക്രിയകൾ നടക്കുന്നത് മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിലാണ്. മുറിവുണക്കാൻ വിനാഗിരിയാണ് മരുന്നായി ഉപയോഗിക്കുന്നതെന്നും ഡോക്ടർമാർ വ്യക്തമാക്കി. 
 വെളിച്ചവും മെഡിക്കൽ വസ്തുക്കളും ഇല്ലാത്തത് ജീവൻരക്ഷാ പ്രവർത്തനത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ഖാൻ യൂനസിലെ നാസർ ഹോസ്പിറ്റലിലെ എമർജൻസി ഡയരക്ടർ ഡോ. മുഹമ്മദ് കൻതീൽ പറഞ്ഞു. ഐ.സി.യുവിലും മറ്റും കഴിയുന്നവരുടെ സ്ഥിതി അതിദയനീയമായി തുടരുകയാണ്. കഴിഞ്ഞ ഒരൊറ്റ ദിവസം ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ 80 പേരാണ് ആശുപത്രിയിൽ എത്തിയത്. പുറമെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 12 മൃതദേഹങ്ങളും ലഭിച്ചു. പരുക്കേറ്റ രണ്ടുപേരെ വെന്റിലേറ്ററിലാക്കിയെങ്കിലും വൈദ്യുതിയും മറ്റു ഇന്ധനങ്ങളുമൊന്നും ലഭ്യമല്ലാത്ത അതീവ സങ്കീർണാവസ്ഥയിലാണ് കാര്യങ്ങളെന്നും കുട്ടികളും സ്ത്രീകളുമാണ് കൂടുതലായി മരണപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 
 ഗസയിലെ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തന രഹിതമായതായി ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇസ്രായേൽ ഉപരോധത്തെ തുടർന്ന് വെള്ളവും വെളിച്ചവും മരുന്നുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഫലസ്തീനികൾക്ക് നിഷേധിക്കപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് ഇന്ന് റഫ അതിർത്തി വഴി ഏതാനും ട്രക്കുകൾ കടത്തിവിട്ടത്. സഹായങ്ങളെത്തിക്കാൻ തകർന്ന റോഡുകളും മറ്റും വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും ഫീൽഡുകൾനിന്നുള്ള റിപോർട്ടുകൾ വ്യക്തമാക്കുന്നു.

Latest News