പാലക്കാട് - വിനോദ സഞ്ചാരത്തിനെത്തിയ സ്വകാര്യ കോളജ് വിദ്യാർത്ഥികളുടെ സംഘത്തിലെ അഞ്ചു പേർ വാൽപാറ പുഴയിൽ മുങ്ങിമരിച്ചു. ഷോളയാർ എസ്റ്റേറ്റിനടുത്തുള്ള പുഴയിലാണ് അപകടമുണ്ടായത്. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ ശരത്, വിനീത്, അജയ്, നാഫിൽ, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അഞ്ചു ബൈക്കുകളിലായി പത്തംഗ സംഘം പുഴയിലെത്തിയത്. സംഘത്തിലെ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതിൽ ഒരാൾ പുഴയിലെ ചുഴിയിൽ അകപ്പെടുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റു നാലു പേരും ചുഴിയിൽ അകപ്പെട്ട് മുങ്ങിമരിച്ചതെന്നാണ് വിവരം. തുടർന്ന് കൂടെയുണ്ടായിരുന്നവർ നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ എസ്.എൻ.എം.വി കോളജിലെ വിദ്യാർത്ഥികളാണ് മരിച്ച അഞ്ചുപേരും. ഇതിൽ വിനീതും ധുനുഷും സഹോദരങ്ങളാണ്.