സിഡ്‌നി- ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഡോക്ടറായി ചമഞ്ഞ് ലക്ഷക്കണക്കിന് ആളുകളുമായി ആരോഗ്യ ഉപദേശങ്ങള്‍ പങ്കുവെച്ച യുവതിക്ക് ഓസ്‌ട്രേലിയയില്‍ പിഴ ശിക്ഷ.
ടിക് ടോക്കിലെ 2,43,000 ഫോളോവേഴ്‌സുമായി ഡോക്ടറെന്ന പേരില്‍ വൈദ്യോപദേശം പങ്കുവെച്ച 30 കാരിക്കാണ് 13,000 ഡോളര്‍ പിഴ വിധിച്ചത്.
ഡാല്യ കരേസി എന്ന യുവതി തന്റെ 20,000 ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുമായും ഉപദേശങ്ങള്‍ പങ്കിട്ടിരുന്നു. പ്രശസ്തമായ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് താന്‍ പങ്കുവെച്ചതെന്നും മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചതാണെന്നും കരേസി വാദിച്ചിരുന്നു.
കോടതിയിലേക്ക് കത്തെഴുതി ക്ഷമാപണം നടത്തിയെങ്കിലും ജഡ്ജി അംഗീകരിച്ചില്ല.
തന്റെ പ്രവൃത്തികളുടെ ഗുരുതരമായ അനന്തരഫലങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ചെയ്ത കാര്യങ്ങളില്‍ ഖേദിക്കുന്നുവെന്നും യുവതി കത്തില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എല്ലാ ദിവസവും എനിക്ക് എന്നോട് തന്നെ ലജ്ജയും വെറുപ്പും തോന്നുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഞാന്‍ വരുത്തിയ അപമാനം മനസ്സിലാക്കുന്നു-യുവതി പറഞ്ഞു.
സിഡ്‌നിയിലെ ഡൗണിംഗ് സെന്റര്‍ ലോക്കല്‍ കോടതിയിലാണ് ഡോക്ടറായി ആള്‍മാറാട്ടം നടത്തിയതിനും മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റായി നടിച്ചതിനും കരേസി കുറ്റം സമ്മതിച്ചത്. 13000 ഡോളര്‍ പിഴക്കു പുറമെ, യുവതിക്ക് രണ്ട് വര്‍ഷത്തേക്ക് നല്ല നടപ്പിനും ശിക്ഷിച്ചു.