- ഫലസ്തീൻ അധിനിവേശത്തിൽനിന്ന് ഇസ്‌റായേൽ പിന്മാറണമെന്ന് സമസ്ത കേന്ദ്ര മുശാവറ യോഗം
കോഴിക്കോട് - ഇസ്‌റായേൽ ഫലസ്തീൻ യുദ്ധംം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ മുൻകൈയെടുക്കണമെന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. ഫലസ്തീനിൽ വേണ്ടത് ശാശ്വത സമാധാനമാണ്. സ്വതന്ത്ര ഫലസ്തീൻ സംസ്ഥാപനത്തിനുള്ള ശ്രമങ്ങൾക്ക് ലോകരാജ്യങ്ങൾ, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങൾ മുൻകൈയെടുക്കണം.
അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറാൻ യു.എൻ രക്ഷാസമിതി ഇസ്‌റായേലിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ അവർ ഇതുവരെ തയാറായിട്ടില്ല. ഫലസ്തീൻ എന്ന സ്വതന്ത്ര രാജ്യവും അധിനിവേശ പ്രദേശങ്ങളിൽ നിന്നുള്ള ഇസ്‌റായേലിന്റെ പിന്തിരിയലുമാണ് മേഖലയിലെ ശാശ്വത സമാധാനത്തിനുള്ള വഴി. കൈയേറ്റക്കാർക്കൊപ്പമല്ല, ഇരകൾക്കൊപ്പമാണ് ലോകരാജ്യങ്ങൾ നിൽക്കേണ്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരപരാധികളായ മനുഷ്യമക്കൾ നിഷ്‌കരുണം കൊലചെയ്യപ്പെടുന്ന അത്യന്തം ദയനീയമായ കാഴ്ചയാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. എത്രയും വേഗം ഇതിന് അറുതിവരുത്തണം. മേഖലയിൽ സമാധാനത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത മുശാവറ യോഗം ആഹ്വാനംചെയ്തു. യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.