Sorry, you need to enable JavaScript to visit this website.

വിജിലൻസിന് തിരിച്ചടി; കെ.എം ഷാജിയിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി - മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിന് തിരിച്ചടി. വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷത്തിൽ പരം രൂപ ഷാജിക്ക് തിരികെ നല്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം തിരികെ ലഭിക്കണമെന്ന കെ.എം ഷാജിയുടെ ഹരജിയിലാണ് കോടതി നടപടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ബാങ്ക് ഗ്യാരന്റിയിൽ 47,35,000 രൂപ തിരിച്ചുനല്കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടത്. ഷാജി കോഴിക്കോട്ട് ഒന്നര കോടി രൂപയുടെ വീട് നിർമിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സി.പി.എം പ്രവർത്തകൻ അഡ്വ. ഹരീഷിന്റെ പരാതിയിൽ ഷാജിക്കെതിരെ കേസെടുത്തിരുന്നു. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിന് 2013-ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലൻസ് ഷാജിയുടെ കണ്ണൂർ അഴീക്കോട്ടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടിച്ചെടുത്തത്. 2020 ജനുവരിയിലായിലായിരുന്നു ഷാജിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നത്. ഈ പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു. 
 തുടർന്നാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ റസീറ്റും ഹാജരാക്കി. റസീറ്റുകളിൽ പൊരുത്തക്കേടുണ്ടെന്നും പണം തിരികെ നല്കുന്നത് ശരിയല്ലെന്നുമായിരുന്നു വിജിലൻസിന്റെ വാദം. ഈ വാദം തള്ളിയാണ് ഹൈക്കോടതി വിധിയുണ്ടായത്.

Latest News