Sorry, you need to enable JavaScript to visit this website.

വൈദ്യുതി നിരക്ക് കൂടും; മഴ പെയ്താൽ രക്ഷപ്പെടുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി

- നിരക്കു വർധന വാങ്ങുന്നതിന് അനുസരിച്ച്
(തൊടുപുഴ) ഇടുക്കി - സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതി നിലിവിലുണ്ട്. അതിനാൽ ചെറിയ നിരക്കു വർധനവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 എന്നാൽ, നിരക്ക് വർധന എത്രയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിട്ടില്ല. പുറത്തുനിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. അതിനനുസരിച്ച് ആനുപാതികമായി സംസ്ഥാനത്തും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരും. ഇക്കാര്യത്തിൽ റെഗുലേറ്ററി കമ്മിഷനാണ് തീരുമാനമെടുക്കുകയെന്നും മന്ത്രി ചോദ്യങ്ങളോടായി പ്രതികരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 'ചെറിയ ഒരു വർധനവേ വരൂ എന്നാണ് പ്രതീക്ഷ. വാങ്ങുന്ന വിലയ്‌ക്കേ വൈദ്യുതി കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധം വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിന്റെ ഇടയിൽ മഴ പെയ്താൽ രക്ഷപ്പെടാനാകു'മെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Latest News