Sorry, you need to enable JavaScript to visit this website.

ഐസ്‌ക്രീം നല്‍കി ആണ്‍കുട്ടികളെ പീഡിപ്പിച്ച ഹോട്ടല്‍ പാചകക്കാരന്‍ അറസ്റ്റില്‍

ഹുബ്ബള്ളി- കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ പാചകക്കാരനെ അറസ്റ്റ് ചെയ്തു. ഹബ്ബള്ളിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന മധവയസ്‌കനായ പാചകക്കാരനെയാണ് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഗോകുല്‍ റോഡിലെ  ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി പ്രഭഞ്ജന്‍ പാലാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.


പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും ഐസ്‌ക്രീമും മറ്റും ാഗ്ദാനം ചെയ്ത് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പറയുന്നു. മറ്റാരോടും വെളിപ്പെടുത്തരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.
അതിനിടെ നാട്ടുകാര്‍ പ്രതിയെ പിടികൂടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഓള്‍ഡ് ഹുബ്ബള്ളി പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിക്ക് സുരക്ഷ ഉറപ്പാക്കിയതായി ഹുബ്ബള്ളി ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ രേണുക സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News