ചെന്നൈ- തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ കൗമാരക്കാരിയായ മകള്‍ മീരയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ ചെന്നൈയിലെ വസതിയില്‍ പിതാവാണ് മീരയെ അവളുടെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാഠപുസ്തകത്തിലാണ് പോലീസ് ഒരു കത്ത് കണ്ടെത്തിയത്്. 'എല്ലാവരെയും സ്‌നേഹിക്കുന്നു, എല്ലാവരെയും മിസ് ചെയ്യും' എന്നാണ് പത്ത് വരിയുള്ള കത്തില്‍ എഴുതിയിരിക്കുന്നത്.
എന്റെ സുഹൃത്തുക്കളെയും അധ്യാപകരെയും ഞാന്‍ മിസ് ചെയ്യുമെന്നും ഞാനില്ലാതെ എന്റെ കുടുംബം കഷ്ടപ്പെടുമെന്നും കത്തിലുണ്ട്. മുഴുവന്‍ സന്ദേശവും ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പ് മീര ആത്മഹത്യയ്ക്ക് മുമ്പ് സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ എഴുതിയതാണോ അതോ ആത്മഹത്യ കുറിപ്പ് തന്നെയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. കത്ത് വിശദ പരിശോധനകള്‍ക്കായി അയച്ചു. ചെന്നൈയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മീര. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായ കുട്ടിയായിരുന്നുവെന്നാണ് അധ്യാപകര്‍ അഭിപ്രായപ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരിക്കലും ഒരാളും ആത്മഹത്യ ചെയ്യരുതെന്ന് വിജയ് പറയുന്ന വീഡിയോ പുറത്തുവന്നു. വിജയിയുടെ ഏഴാം വയസില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ പോലെയുള്ള കടുത്ത തീരുമാനങ്ങള്‍ ഒരിക്കലും ഒരാളും ജീവിതത്തില്‍ എടുക്കരുതെന്ന് വിജയ് പറഞ്ഞു.
'ജീവിതം എത്ര വേദനാജനകമാണെങ്കിലും, കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകള്‍ എന്തായാലും, ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകര്‍ത്തുകളയും. എനിക്ക് ഏഴ് വയസ്സും സഹോദരിക്ക് അഞ്ച് വയസ്സുമുള്ളപ്പോഴാണ് പിതാവ് ജീവനൊടുക്കിയത്. അതിനെ തുടര്‍ന്ന് അമ്മ നേരിട്ട കഷ്ടപ്പാടുകള്‍ നേരിട്ടു കണ്ടാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ മരണശേഷം കടുത്ത ദുരിതത്തിലൂടെയാണ് അമ്മ കടന്നു പോയത്- അദ്ദേഹം പറഞ്ഞു.