Sorry, you need to enable JavaScript to visit this website.

ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിടരുത്, രാജ്യസഭയില്‍ ചിരി പടര്‍ത്തി എസ്.പി അംഗം

ന്യൂദല്‍ഹി- നിലാവ് മനോഹരമാണെന്നും ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ ശാസ്ത്രജ്ഞര്‍ പങ്കുവെക്കരുതെന്നും സമാജ്‌വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ്. രാജ്യസഭയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ വൃത്തികെട്ട ചിത്രങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചന്ദ്രനെ സൗന്ദര്യത്തിന്റെ പ്രതീകമായി കരുതുന്നവരെ വേദനിപ്പിക്കുന്നുണ്ടെന്ന് യാദവ് പറഞ്ഞു.
രാം ഗോപാല്‍ യാദവിന്റെ പ്രസ്താവനയും ആവശ്യവും സഭയില്‍ ചിരി പടര്‍ത്തി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News