Sorry, you need to enable JavaScript to visit this website.

ബഹ്റൈനിൽ പ്രവേശിക്കാൻ ആൾമാറാട്ടം; വ്യാജ പാസ്പോർട്ട് കേസിൽ പ്രവാസി ദമ്പതികൾക്ക് ജയിൽ

മനാമ- ആൾമാറാട്ടം നടത്തി വ്യാജ പാസ്‌പോർട്ടുമായി ബഹ്‌റൈനിൽ പ്രവേശിച്ച ഏഷ്യൻ ദമ്പതികൾക്ക് മൂന്ന് വർഷം വീതം തടവ് വിധിച്ചു. ജയിൽ ശിക്ഷക്കുശേഷം ഉടൻ നാടുകടത്താനും ഉത്തരവായി. യു.എ.ഇയിൽനിന്നാണ് ഇവർ ബഹ്റൈനിലെത്തിയത്.മലേഷ്യയിൽ നിന്നുള്ള സാധുവായ പാസ്‌പോർട്ടുമായാണ് ഇവർ യുഎഇയിലെത്തിയതെങ്കിലും അവ യഥാർത്ഥത്തിൽ അവരുടേതായിരുന്നില്ല.

രണ്ട് പാസ്‌പോർട്ടുകളിലെയും ഫോട്ടോകൾ ഇവരുമായി പൊരുത്തപ്പെടുന്നതായിരുന്നു. കാഴ്ചയിൽ സമാനമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

 ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇവരുടെ പാസ്‌പോർട്ടുകൾ ഔദ്യോഗികമായി സ്റ്റാമ്പ് ചെയ്തതിനെ തുടർന്നാണ് രണ്ട് പ്രതികൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിച്ചത്.മൂന്ന് ദിവസം ബഹ്‌റൈനിൽ തങ്ങിയ ഇവർ അതേ പാസ്‌പോർട്ട് ഉപയോഗിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീണ്ടും എത്തിയപ്പോഴാണ് എയർപോർട്ട് ജീവനക്കാർക്ക് സംശയങ്ങൾ തോന്നിയത്. അവർ പരിശോധന നടത്തി പാസ്‌പോർട്ടിന്റെ യഥാർത്ഥ ഉടമകളല്ലെന്ന് സ്ഥിരീകരിച്ചു.

തങ്ങളുടെ രാജ്യത്തിന്റെ പാസ്‌പോർട്ട് അപകടസാധ്യതയുള്ളതാണെന്ന് കേട്ടതിനാലാണ് ബഹ്‌റൈനിലേക്ക് പ്രവേശിക്കാൻ ആൾമാറാട്ടം നടത്തിയതായതെന്ന് ദമ്പതികൾ സമ്മതിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News