ഹൈദരാബാദ്- ഷാൾ ബൈക്കിന്റെ ടയറിൽ കുടങ്ങി തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു. ബൈക്ക് ഒടിച്ച ഭർത്താവിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തുവന്നു.
ഷാൾ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി തെറിച്ചുവീണ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതി ചികിൽസയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരിച്ച പൂജിതയും ഭർത്താവ് ജഗൻ റാവുവും തങ്ങളുടെ രണ്ട് പെൺമക്കളെ തിങ്കളാഴ്ച ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ പൂജിതയുടെ ഷാൾ ബൈക്കിന്റെ പിൻ ചക്രത്തിൽ കുടുങ്ങി. തെറിച്ച് വീണ അവർക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
എന്നാൽ, ജഗൻ റാവു അമിതവേഗതയിൽ ഓടിച്ചതിനാലാണ് പൂജിത മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)