Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോണ്‍ഗ്രസ് എം.എല്‍.എ മമ്മന്‍ ഖാന്‍ അറസ്റ്റില്‍; ഹരിയാനയിലെ നുഹില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു

ചണ്ഡീഗഡ്- ഹരിയാനയിലെ നുഹില്‍ ജൂലൈ 31 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെ അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാന്‍ നുഗ ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ഇന്റര്‍നെറ്റ് രണ്ട് ദിവസത്തേക്ക് വിഛേദിക്കനാണ് ഹരിയാന സര്‍ക്കാര്‍ വെള്ളിയാഴ്ച ഉത്തരവിട്ടത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മമ്മന്‍ ഖാന്റെ അറസ്റ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല.

നുഹ് ജില്ലയുടെ അധികാരപരിധിയില്‍ ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നത് തടയുന്നതിനാണ്  നടപടിയെന്നും സെപ്റ്റംബര്‍ 15 ന് രാവിലെ പത്ത്  മുതല്‍ സെപ്റ്റംബര്‍ 16 ന് രാത്രി 11.59 വരെ  പ്രാബല്യത്തിലുണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി വി എസ് എന്‍ പ്രസാദ് ഉത്തരവില്‍ പറയുന്നു.  പ്രക്ഷോഭവും സംഘര്‍ഷവും പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കലും  ഉണ്ടാകാമെന്ന ആശങ്ക പ്രകടിപ്പിച്ച് നുഹ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യാഴാഴ്ച കത്തെഴുതിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പ്രസാദ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഫിറോസ്പൂര്‍ ജിര്‍ക്ക നിയമസഭാംഗമായ ഖാനെ വര്‍ഗീയ സംഘര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയാണ്  അറസ്റ്റ് ചെയ്തതെന്ന് ഹരിയാന പോലീസ് അറിയിച്ചു.

ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് നുഹ് ജില്ലയിലാകെ മതിയായ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഖാനെ ഹാജരാക്കുമെന്ന് പ്രതീക്ഷിക്കുന്ന കോടതി സമുച്ചയത്തിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി.
ജൂലൈ 31ലെ അക്രമ സംഭവത്തെത്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ മാസം നുഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയെ ജനക്കൂട്ടം ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കലാപം.  ആറ് പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്ത ഗുരുഗ്രാമിലെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ മസ്ജിദ് ഇമാമും മരിച്ചു.

 

Latest News