ദുബായ്- വിശുദ്ധ റമദാനിലേക്ക് ആറു മാസം ബാക്കിയുണ്ടെങ്കിലും പുണ്യ മാസത്തിന്റെും ഈദുല്‍ ഫിത്തറിന്റേയും തീയതികള്‍ കണക്കാക്കി യു.എ.ഇ ജ്യോതിശാസ്ത്രജ്ഞ്രര്‍. 2024 മാര്‍ച്ച് രണ്ടാം വാരത്തില്‍ റമദാന്‍ ആരംഭിക്കുമെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ജര്‍വാന്‍ വെളിപ്പെടുത്തി. ഏപ്രില്‍ 10 നായിരിക്കും ഈദുല്‍ ഫിത്തറെന്നും അദ്ദേഹം പറയുന്നു.
റമദാന്റേയും പെരുന്നാളിന്റേയും ഔദ്യോഗിക തിയതികള്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. ഔദ്യോഗിക തീരുമാനമെടുക്കുക ഇസ്ലാമിക ചാന്ദ്രദര്‍ശന സമിതികളുടെ തീര്‍പ്പ് അടിസ്ഥാനമാക്കിയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)