Sorry, you need to enable JavaScript to visit this website.

ജുനൈദിനേയും നാസിറിനേയും പശു സംരക്ഷകര്‍ ഒരാഴ്ച മുമ്പേ നോട്ടമിട്ടുവന്ന് പോലീസ്

ജയ്പൂര്‍- പശുക്കടത്ത് ആരോപിച്ച് ക്രൂരമായി കൊല്ലപ്പെടുത്തുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മോനു മനേസറിന്റെ നേതൃത്വത്തിലുള്ള സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ നസീര്‍,ജുനൈദ് എന്നിവരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് കൈമാറിയിരുന്നുവെന്ന്  രാജസ്ഥാന്‍ പോലീസ് കണ്ടെത്തി.
നാസിര്‍ ഹുസൈന്റെയും ജുനൈദ് ഖാന്റെയും വാഹന രജിസ്‌ട്രേഷനും ഫോണ്‍ നമ്പറുകളും പശു സംരക്ഷകര്‍ക്കിടയില്‍ ഒരാഴ്ചയോളം പ്രചരിപ്പിച്ചിരുന്നുവെന്ന്  ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഫെബ്രുവരി 16 ന് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഒരു കാറിലാണ് ബന്ധുക്കളായ ജുനൈദിന്റെയും നസീറിന്റെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതി മോനു മനേസര്‍ എന്ന മോഹിത് യാദവ് അറസ്റ്റിലായി ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹരിയാനയിലെ നുഹ് അക്രമത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നല്‍കിയ അതിക്ഷേപകരവും പ്രകോപനപരവുമായ പോസ്റ്റുകളുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഹരിയാന പോലീസ് ഇയാളെ പിടികൂടിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നുഹിലെ കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് നേടിയ ശേഷം മനേസറിനെ രാജസ്ഥാന്‍ പോലീസിന് കൈമാറി.
മോനു മനേസറിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍, മറ്റൊരു പ്രതിയായ റിങ്കു സൈനിയുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതായി  രാജസ്ഥാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നസീറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പും ശേഷവും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു.
പശുക്കടത്തില്‍ പങ്കുണ്ടെന്ന് കരുതിയാണ് സ്വയം പ്രഖ്യാപിത പശു സംരക്ഷകര്‍ ഇരകളുടെ വിവരങ്ങള്‍ പങ്കുവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പ്രവര്‍ത്തനരീതിയെ തുടര്‍ന്ന്, ഇരകളുടെ വാഹന രജിസ്‌ട്രേഷനും ഫോണ്‍ നമ്പറുകളും പശു സംരക്ഷകര്‍ക്ക് ലഭിച്ചിരുന്നു.

2023 മേയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ പീരുകയില്‍ ഇരകളെ തടയാന്‍ പ്രതികള്‍ രണ്ട് ഗ്രൂപ്പുകള്‍ രൂപീകരിച്ച് തടസ്സം സൃഷ്ടിച്ചിരുന്നു. ഇരകളുടെ വഴിയെക്കുറിച്ച് പ്രതികള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നസീറിനെയും ജുനൈദിനെയും കൊലപ്പെടുത്താനല്ല, അവരെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി. പശുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കള്ളക്കടത്ത് പശുക്കളെ കുറിച്ച് അറിയുക എന്ന ഉദ്ദേശത്തോടെ മര്‍ദനം തുടങ്ങിയതെന്ന്  ഒരു ഉദ്യോഗസ്ഥനെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

നാല് പ്രതികളായ മോനു റാണ, റിങ്കു സൈനി, ഗോഗി, മോനു മനേസര്‍ എന്നിവര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നും മറ്റ് 26 പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

2023 ഏപ്രിലില്‍ സംശയാസ്പദമായ രണ്ട് പേരെ ചോദ്യം ചെയ്തപ്പോള്‍, ജുനൈദ് ആദ്യം ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ മരിച്ചതിന് ശേഷം ഭിവാനിയില്‍ നസീറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ മൃതദേഹങ്ങളും വാഹനങ്ങളും കത്തിച്ചു.

ജുനൈദും നസീറും കൊല്ലപ്പെട്ടിട്ട് എട്ടുമാസം പിന്നിട്ടിട്ടും മുഖ്യപ്രതി മോനു മനേസര്‍ സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് ഹരിയാന പോലീസ് അറിയിച്ചിരുന്നത്. ഹരിയാനയിലെ ബിജെപി പ്രമുഖരുമായും പശുക്കളെ സേവിച്ചതിന്' അദ്ദേഹത്തെ അഭിനന്ദിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാതിരുന്നത്.

ജൂലൈ 31 ന് നുഹില്‍ മാരകമായ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് മനേസര്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്. ദല്‍ഹിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് നുഹ്. തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളുടെ ജില്ലയിലൂടെയുള്ള മതപരമായ ഘോഷയാത്രയ്ക്ക് മുമ്പായിരുന്നു സംഘര്‍ഷം.

ബജ്‌റംഗ്ദള്‍ വിജിലന്റ് ഗ്രൂപ്പിന്റെ നേതാവും വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) യുവജന വിഭാഗം അംഗവുമായ മനേസര്‍ താന്‍ നുഹ് റാലിയില്‍ പങ്കെടുക്കുമെന്ന് ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഹിന്ദുക്കളെ ഇത് ചെയ്യാന്‍  പ്രേരിപ്പിക്കുകയും ചെയ്തു.

നസീര്‍, ജുനൈദ് വധക്കേസിലെ മുഖ്യപ്രതി മനേസര്‍ ആയതിനാല്‍ വീഡിയോ തങ്ങളെ പ്രകോപിപ്പിച്ചതായി നുഹ് നിവാസികള്‍ പറഞ്ഞിരുന്നു.

 

Latest News