Sorry, you need to enable JavaScript to visit this website.

ഇനി എല്ലാ രജിസ്‌ട്രേഷനും ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി; ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യം

ന്യൂദല്‍ഹി-വിദ്യാഭ്യാസ സ്ഥാപനത്തിലേക്കുള്ള പ്രവേശനം, െ്രെഡവിംഗ് ലൈസന്‍സ്, വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, ആധാര്‍ നമ്പര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ ജോലിക്കുള്ള നിയമനം, കേന്ദ്രം നിശ്ചയിക്കുന്ന മറ്റു രജിസ്‌ട്രേഷനുകള്‍ എന്നിവക്ക് ഒറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്ന നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍.
ജനനമരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ ഭേദഗതിയോടെയാണ് എല്ലാ സിവില്‍ രജിസ്‌ട്രേഷനുകള്‍ക്കും ഒറ്റ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.
പൊതു സേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം ആത്യന്തികമായി ഉറപ്പാക്കുന്നതാണ് ജനന-മരണങ്ങളുടെ ദേശീയ, സംസ്ഥാന തലത്തിലുള്ള ഡാറ്റാബേസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം  പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.  രജിസ്റ്റര്‍ ചെയ്തവരുടെ  സൃഷ്ടിക്കാന്‍ സഹായിക്കുന്നതിന് വഴിയൊരുക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതിയായി ഒക്ടോബര്‍ 1 പ്രസ്താവിച്ചു.
കഴിഞ്ഞ മാസം സമാപിച്ച വര്‍ഷകാല സമ്മേളനത്തിലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍, 2023 പാസാക്കിയത്. ആഗസ്റ്റ് ഏഴിന് രാജ്യസഭ ശബ്ദവോട്ടോടെ ബില്‍ പാസാക്കിയപ്പോള്‍ ലോക്‌സഭ ഓഗസ്റ്റ് ഒന്നിനാണ് ബില്‍ പാസാക്കിയത്.
1969 ലെ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ്  അവതരിപ്പിച്ചത്.
രജിസ്റ്റര്‍ ചെയ്ത ജനനമരണങ്ങളുടെ ദേശീയ ഡാറ്റാബേസ് തയാറാക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ  നിയമം അധികാരപ്പെടുത്തുന്നു. സംസ്ഥാനങ്ങള്‍ നിയമിച്ച ചീഫ് രജിസ്ട്രാര്‍മാരും രജിസ്ട്രാര്‍മാരും  രജിസ്റ്റര്‍ ചെയ്ത ജനന മരണങ്ങളുടെ ഡാറ്റ ദേശീയ ഡാറ്റാബേസിലേക്ക് പങ്കിടാന്‍ ബാധ്യസ്ഥരായിരിക്കും. ചീഫ് രജിസ്ട്രാര്‍ സംസ്ഥാന തലത്തില്‍ സമാനമായ ഒരു ഡാറ്റാബേസ് തയാറാക്കും. ജനനങ്ങളില്‍ നിര്‍ദ്ദിഷ്ട വ്യക്തികള്‍ മാതാപിതാക്കളുടെയും വിവരം നല്‍കുന്നവരുടെയും ആധാര്‍ നമ്പറും നല്‍കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കുഞ്ഞ് ജനിച്ച ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസറെ പോലെ ചുമതലപ്പെട്ടവര്‍  ജനനം റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന നേരത്തെ തന്നെയുണ്ട്. ജയിലില്‍ പ്രസവിച്ചാല്‍ ജയിലര്‍ക്കും ഹോട്ടലിലോ ലോഡ്ജിലോ പ്രസവിച്ചാല്‍  മാനേജര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

കുട്ടി ജനിക്കുന്ന സ്ഥലത്തുനിന്ന് മാതാപിതാക്കളുടെ ആധാർ നമ്പർ സഹിതം ജനന, മരണ രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണം.

ജനന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വോട്ട് ചെയ്യാനോ സ്കൂളിൽ പ്രവേശനം നേടാനോ വിവാഹ രജിസ്‌ട്രേഷൻ, സർക്കാർ ജോലി എന്നിവയ്ക്കായി അപേക്ഷിക്കാനോ സാധിക്കില്ല. 

ജനന സമയത്ത് രജിസ്റ്റർ ചെയ്യാനായില്ലെങ്കിൽ നിശ്ചിത ഫീസോടെയും ജില്ലാ രജിസ്ട്രാറുടെ കത്തോടെയും പിന്നീടു ചെയ്യാം.

പ്രായനിർണയത്തിന് പ്രധാന തിരിച്ചറിയൽ രേഖയായിരിക്കും ജനന സർട്ടിഫിക്കറ്റ്

ആശുപത്രിയിൽ നിന്ന് മരിച്ചയാളുടെ ബന്ധുവിന് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോൾ അതിന്റെ ഒരു പകർപ്പ് രജിസ്ട്രാർക്കും നൽകണം. മരണം വീട്ടിലാണെങ്കിൽ ബന്ധുക്കൾ രജിസ്ട്രാറെ അറിയിക്കണം.

 

Latest News