ആദിപുരുഷ് സിനിമക്കെതിരെ ഹിന്ദു സംഘടന സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി

മുംബൈ- തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസും കൃതി സനോണും ഒന്നിക്കുന്ന 'ആദിപുരുഷ്' സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡ് മുമ്പാകെ പരാതി. സനാതന്‍ ധര്‍മ പ്രചാരക് സഞ്ജയ് ദിനനാഥ് തിവാരിയാണ് പ്രത്യേകമായി പരിശോധിക്കണമെന്ന ആവശ്യവുമായി പരാതി നല്‍കിയത്.
പോസ്റ്റര്‍, ടീസര്‍ റിലീസ് സമയത്ത് തെറ്റുകള്‍ സംഭവിക്കുകയാണെങ്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള തെറ്റുകള്‍ സിനിമയിലും ഉണ്ടാകാമെന്ന് സഞ്ജയ് ദിനനാഥ് തിവാരി നല്‍കിയ പരാതിയില്‍ പറയുന്നു. രാമായണം അടിസ്ഥാനമാക്കിയുള്ള ഇതിഹാസ ചിത്രമാണ് ആദിപുരുഷ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News