തിരുവനന്തപുരം- വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്ആപ്പില് ഏര്‍പ്പെടുത്തിയ സൗകര്യം ഏഴായിരത്തിലധികം പേരാണ് ഇതിനകം വിനിയോഗിച്ചത്. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പിലുള്ളത്.
ഈ സംവിധാനം ഉപയോഗിച്ച അനുഭവസ്ഥ ഫേസ്ബുക്കില്‍ നല്കിയ കുറിപ്പ് കേരള പോലീസ് വെബ് സൈറ്റില്‍ പങ്കുവെച്ചു.
'വീട് പൂട്ടിയിട്ടാണ് ഒരാഴ്ചയിലേറെ നീണ്ട യാത്രപോയത്. ഒരു സുരക്ഷാമുന്‍കരുതല്‍ എന്ന നിലയില്‍ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്ആപ്പില് കയറിയൊന്നു രജിസ്റ്റര്‍ ചെയ്തിരുന്നു.
തിരിച്ചെത്തിയ ദിവസം യാത്രാക്ഷീണം കാരണം സന്ധ്യയ്ക്കുമുന്നേ ഉറക്കമായി. അതുകാരണം ഗേറ്റുപൂട്ടാനും മറന്നു. രാത്രി എപ്പോഴോ എണീറ്റു. പിന്നെ ഉറക്കം വരാത്തതിനാല്‍ യാത്രകഴിഞ്ഞ് അതേപടി കൊണ്ടുവച്ചിരുന്ന പെട്ടികളിലെ സാധനങ്ങളൊക്കെ ഒന്ന് അടുക്കിപ്പെറുക്കാമെന്ന് കരുതി. മുഷിഞ്ഞ തുണികളൊക്കെ ബക്കറ്റിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ കോളിങ് ബെല്ലിന്റെ ചിലയ്ക്കല്‍. ക്ളോക്കില്‍ നോക്കിയപ്പോള്‍ മണി പന്ത്രണ്ട്. ഈ നേരത്താര് എന്ന ആശങ്കയോടെ ജനാലയിലൂടെ നോക്കിയപ്പോള്‍ പോലീസാണ് പുറത്ത്. ആളില്ലാതിരുന്ന വീടിന്റെ ഗേറ്റ് പൂട്ടാതെ കിടക്കുന്നതും അകത്ത് വെളിച്ചവും കണ്ട് കയറിയതാണ്. ഉടമസ്ഥര്‍ തന്നെയാണ് ഉള്ളിലുള്ളതെന്ന് തെളിവുസഹിതം ഉറപ്പിച്ചശേഷമാണ് പോലീസ് മടങ്ങിയത്. ഗേറ്റ് പൂട്ടാനുള്ള നിര്‍ദേശം നല്‍കാനും മറന്നില്ല..
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)