വാട്‌സ്ആപ്പിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് എലോണ്‍ മസ്ക്

വാഷിംഗ്ടണ്‍-ജനപ്രിയ മെസേജിംഗ് സംവിധാനമായ വാട്‌സ്ആപ്പിനെ വിശ്വസിക്കാനാകില്ലെന്ന് ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. രാത്രി ഉറങ്ങിയതുമുതല്‍ രാവിലെ ആറ് മണിക്ക് ഉണരുന്നതുവരെ തന്റെ മൊബൈല്‍ ഫോണിലെ മൈക്രോഫോണ്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നുവെന്ന ട്വിറ്റര്‍ എഞ്ചിനീയറുടെ അവകാശവാദത്തിനു പിന്നാലെയാണ് മസ്‌കിന്റെ ട്വീറ്റ്. ഫോണ്‍ ഉപയോഗിക്കാത്തപ്പോഴും പശ്ചാത്തലത്തില്‍ വാട്‌സ്ആപ്പ് മൈക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് എഞ്ചിനീയര്‍ പറയുന്നത്.
അന്താരാഷ്ട്ര നമ്പറുകള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് തട്ടിപ്പും വ്യാപകമായിരിക്കെയാണ്  എഞ്ചിനീയറുടെ വെളിപ്പെടുത്തലും മസ്‌കിന്റെ ട്വീറ്റും.

 

Latest News