Sorry, you need to enable JavaScript to visit this website.

മറ്റേ കിഡ്നിയും പറിച്ചെടുക്കും; ഗായിക സെലീന ഗോമസിന്റെ കൂട്ടുകാരിക്ക് ദുരനുഭവം

വാഷിംഗ്ടണ്‍- ഓണ്‍ലൈനില്‍ നേരിടുന്ന അധിക്ഷേപങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹോളിവുഡ് നടിയും ഗായികയുമായ സെലീന ഗോമസിന് വൃക്ക നല്‍കിയ ഫ്രാന്‍സിയ റൈസ. സെലീനയുമായി ഇപ്പോഴും സൗഹൃദമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാത്തതാണ് ആളുകളുടെ പ്രകോപനത്തിനും കാരണമെന്നും ഫ്രാന്‍സിയ റൈസ പറഞ്ഞു.  
ടിഎംസെഡിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, സെലീന ഗോമസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഫ്രാന്‍സിയ ഒഴിവാക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചിരുനനു. രണ്ടാമത്തെ കിഡ്‌നിയും പറിച്ചെടുക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തത് ഏറെ വേദനിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.
സെലീന ഗോമസ് മദ്യപിക്കുന്നതിനാലാണ് ഫ്രാന്‍സിയ സൗഹൃദം ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഓണ്‍ലൈന്‍ ട്രോളുകള്‍ ഒഴിവാക്കുന്നതിനാണ് ഫ്രാന്‍സിയ സെലീനയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്. ഇപ്പോള്‍ എന്തെങ്കിലും ചോദിക്കുന്നവരെ തന്നെ ഭയമാണെന്ന് അവര്‍ പറഞ്ഞു.
സെലീന ഗോമസിന് ജീവിതം തിരികെ നല്‍കിയ പ്രിയ കൂട്ടുകാരിയാണ് ഫ്രാന്‍സിയ റൈസ. ഈ കൂട്ടുകാരി  ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ജീവിച്ചിരിപ്പിണ്ടാകില്ലെന്ന് ഗായിക പലപ്പോഴും സെലീന വ്യക്തമാക്കിയിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് സെലീന ശസ്ത്രക്രിയയ്ക്ക് വിധേയായത് കഴിഞ്ഞ സെപ്തംബര്‍ മാസമായിരുന്നു. വൃക്ക തകരാറിലാണെന്ന് അറിഞ്ഞ നിമിഷം തനിക്ക് എല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു സെലീന പറയുന്നു, അവിടെ നിന്നാണ് ഫ്രാന്‍സിയ റൈസ എന്ന കൂട്ടുകാരി സെലീനയ്ക്ക് പുതുജീവന്‍ നല്‍കിയത്.
വൃക്ക നല്‍കാന്‍ തയ്യാറായ ഫ്രാന്‍സിയ റൈസ ആത്മസുഹൃത്തിനോടാണ് സെലീന ഏറെ കടപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിയുടെ ത്യാഗത്തെ ഏറ്റവും വലിയ സമ്മാനമായിട്ടാണ് സെലീന വിശേഷിപ്പിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News