അയച്ച മെസേജുകള്‍ തിരുത്താന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കി. ബീറ്റ ടെസ്റ്ററുകള്‍ക്കായി വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ടെക്‌സ്റ്റ് മെസേജ് ഓപ്ഷനുകള്‍ക്കായുള്ള മെനുവിലാണ് എഡിറ്റ് മെസേജ് ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി അറിയിക്കുന്ന വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള അപ്‌ഡേറ്റ് പുറത്തിറക്കും.
ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ എഡിറ്റുചെയ്യാന്‍ 15 മിനിറ്റ് വരെ സമയം ലഭിക്കും.സന്ദേശങ്ങള്‍ ഒന്നിലധികം തവണ എഡിറ്റുചെയ്യാനും കഴിയും. എഡിറ്റ് മെസേജ് ഫീച്ചര്‍ സെലക്ട് ചെയ്താല്‍ തുറന്നുവരുന്ന പുതിയ വിന്‍ഡോയിലാണ് സന്ദേശങ്ങള്‍ തിരുത്താന്‍ സാധിക്കുക. ഗ്രൂപ്പുകളിലും ചാറ്റുകളിലും 15 മിനിറ്റുകള്‍ക്കുള്ളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താം. ചാറ്റുകളുടേയും സന്ദേശങ്ങളുടേയും ആധികാരികത നിലനിര്‍ത്താനാണ് 15 മിനിറ്റ് സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്ന അക്ഷരതെറ്റുകള്‍ തിരുത്താനാണ് ഇത് അവസരം ഒരുക്കുന്നത്. തെറ്റുകള്‍ വരുത്തി അയക്കുന്ന മെസേജുകള്‍ക്ക് ക്ഷമാപണം നടത്തുന്നതിനു പകരം ഇനിമുതല്‍ അവ തിരുത്തി തന്നെ അബദ്ധമുക്തമാക്കാം.
ആശയവിനിമയത്തില്‍ സോറി മെസേജുകള്‍ അയച്ചും മറ്റുമുള്ള സമയനഷ്ടം ഒഴിവാക്കാനും സന്ദേശങ്ങളെ കുറിച്ച് അനാവശ്യ വിവാദങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും ഒഴിവാക്കാനും പുതിയ ഫീച്ചര്‍ സഹായകമാകും. ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ ലഭ്യമാണെങ്കിലും ഗ്രൂപ്പുകളിലേക്കും ആളുമാറിയും അബദ്ധത്തില്‍ അയക്കുന്ന മെസേജുകള്‍ തിരുത്താന്‍ എഡിറ്റ് മെസേജ് ഫീച്ചര്‍ സഹായകമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)