സംബല്‍പൂര്‍- ചോറ് പാകം ചെയ്യാത്തതിന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി ജമന്‍കിര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നുവാധി ഗ്രാമത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത്.
40 കാരനായ സനാതന്‍ ധാരുവയാണ് 35 കാരി പുഷ്പയെ കൊലപ്പെടുത്തിയത്. സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. മകന്‍ ഞായറാഴ്ച രാത്രി ഉറങ്ങാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു. മകള്‍ മറ്റൊരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്നു.
ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ സനാതന്‍, പുഷ്പ കറി മാത്രമേ പാകം ചെയ്തിട്ടുള്ളൂവെന്നും ചോറല്ലെന്നും കണ്ട് ക്ഷുഭിതനാകുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സനാതനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജമന്‍കിര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പ്രേംജിത് ദാസ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)