പൂനെ- ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് 150 തവണ ഏത്തമിടീച്ചുവെന്ന യുവതിയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂനെയിലാണ് സംഭവം.
യുവതിയെ പീഡിപ്പിക്കുകയും ഏത്തമിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിന് ഭര്‍തൃ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെയാണ് പിംപ്രി-ചിഞ്ച്‌വാഡ് പോലീസ് കേസെടുത്തത്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ 2021 ഡിസംബര്‍ മുതല്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയായ ജാവേദ് മുബാറക് മുല്ല കഴിഞ്ഞയാഴ്ചയാണ് തന്നെ ഏത്തമിടാന്‍ നിര്‍ബന്ധിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)