പട്‌ന- വിവാഹ ചടങ്ങ് ഇടക്കുവെച്ച് നിര്‍ത്തി യുവാവ് വധുവിനെ മാറ്റി. ബിഹാറിലെ സരണിലാണ് അവിശ്വസനീയ സംഭവം. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച യുവതിക്കു പകരം യുവതിയുടെ ഇളയ സഹോദരിയെയാണ് ഒടുവില്‍ യുവാവ് വിവാഹം ചെയ്തത്.
വരന്‍ ഛാപ്ര സ്വദേശിയായ രാജേഷ് കുമാര്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിവാഹ പന്തലിലെത്തിയിരുന്നു. റിങ്കു കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ചതാണ്. എന്നാല്‍ തന്റെ കാമുകി പുതുളിന്റെ സഹോദരിയാണ് റിങ്കു എന്ന വിവരം രാജേഷ് അറിഞ്ഞിരുന്നില്ല.
വിവാഹ പന്തലിലെത്തി ചടങ്ങുകള്‍ ആരംഭിച്ച ശേഷം രാജേഷിന് പുതുളിന്റെ ഫോണ്‍ കോള്‍ വന്നു. വിവാഹം നടന്നാല്‍ താന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിക്കുമെന്നാണ് പുതുള്‍ ഭീഷണി മുഴക്കിത്. ഇതോടെ രാജേഷ് വിവാഹ ചടങ്ങ് പകുതിക്ക് വെച്ച് നിര്‍ത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
രാജേഷും പുതുളും വളരെ മുമ്പ് തന്നെ പ്രണയത്തിലായിരുന്നു. പുതുളിനെ മതിയെന്ന് രാജേഷ് വാശിപിടിച്ചതോടെ ഇരുവീട്ടുകാരും തമ്മില്‍ അടിപിടിയായി. നാട്ടുകാര്‍ അറിയിച്ചതിനെ പിന്നീട് പോലീസെത്തിയാണ് രാജേഷിന്റെയും പുതുളിന്റെ വിവാഹം നടത്തിക്കൊടുത്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)