Sorry, you need to enable JavaScript to visit this website.

തെറ്റായ വിവരങ്ങള്‍ വിഴുങ്ങരുത്,അനുവദിക്കരുത്; കേരള സ്റ്റോറിയെ കുറിച്ച് നടന്‍ ടൊവിനോ തോമസ്

മുംബൈ- വിദ്വേഷം വിളമ്പുന്ന വിവാദ സിനിമയായ ദി കേരള സ്റ്റോറിയെ കുറിച്ച് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും അതൊക്കെ കണ്ണടച്ച് വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറാകരുതെന്നും ടൊവിനോ പറഞ്ഞു.
മൂന്നു പേര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേരളത്തിന് പൊതുവായി ബാധകമാക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതും തെറ്റാണ്. കഥകള്‍ സിനിമയാക്കാം. പക്ഷേ അതിന് എങ്ങനെ കേരള സ്റ്റോറിയെന്നു പേരു നല്‍കും. ഇത് കേരളത്തിന്റെ കഥയല്ല- അദ്ദേഹം പറഞ്ഞു.
തന്റെ പുതുയി സിനിമയായ 2018 ന്റെ പ്രൊമോഷന്റെ ഭാഗമായാണ് ടൊവിനോ മുംബൈയിലെത്തിയത്. കേരളത്തിന്റെ യഥാര്‍ഥ സ്‌റ്റോറിയായാണ് ടൊവിനോയുടെ 2018 വിലയിരുത്തപ്പെടുന്നത്.
കേരള സ്‌റ്റോറി താന്‍ കണ്ടിട്ടില്ലെന്നും അതു കണ്ട ആരുമായും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ടൊവിനോ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 32,000 സ്ത്രീകളെ കുറിച്ച് പറയുന്ന ട്രെയിലര്‍ കണ്ടിരുന്നു. പിന്നീട് അതിന്റെ നിര്‍മാതാക്കള്‍ 32,000 മൂന്നായി ചുരുക്കി. എന്താണ് ഇതിന്റെ അര്‍ഥമെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ 35 ദശലക്ഷം ജനങ്ങളുണ്ടെന്നാണ് എന്റെ അറിവ് ഈ മൂന്നുപേരുടെ സംഭവങ്ങള്‍ ആര്‍ക്കും തന്നെ സാമാന്യവല്‍കരിക്കാന്‍ സാധിക്കില്ല. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. കണ്ണടച്ച് വിശ്വസിക്കുന്നത് നിര്‍ത്തണമെന്നാണ് ജനങ്ങളോട് അഭ്യര്‍ഥിക്കാനുള്ളതെന്ന് ടൊവിനോ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News