Sorry, you need to enable JavaScript to visit this website.

കിച്ച സുദീപിന്റെ രഹസ്യ വിഡിയോകള്‍ പുറത്തുവിടുമെന്ന ഭീഷണി, സംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു- രഹസ്യ വീഡിയോകള്‍ പുറത്തുവിടുമെന്ന് നടന്‍ കിച്ച സുദീപിന് ഭീഷണിക്കത്ത് അയച്ച കേസില്‍ സംവിധായകന്‍ രമേഷ് കിറ്റി അറസ്റ്റില്‍. കിച്ച സുദീപിന്റെ അടുത്ത സുഹൃത്താണ് രമേഷ് കിറ്റി.  ഇവര്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ഭീഷണിക്കത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. നടന്‍ കിച്ച സുദീപ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന ഭീഷണി ഉയര്‍ന്നത്. ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം മാറ്റി ഇപ്പോള്‍ കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് അദ്ദേഹം.
താരത്തിന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുമെന്ന കത്ത് നടന്റെ മാനേജര്‍ക്കാണ് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കത്തില്‍ സുദീപിനെതിരെ അപകീര്‍ത്തികരമായ പദങ്ങളുണ്ടെന്ന് താരത്തിന്റെ സുഹൃത്തും മാനേജറുമായ ജാക്ക് മഞ്ജു പറഞ്ഞു. താരത്തിന്റെ പരാതിയില്‍ ബംഗളൂരുവിലെ പുട്ടനഹള്ളി പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. കര്‍ണാടകയിലെ പുണ്യകോടി ദത്തു യോജനയുടെ അംബാസഡര്‍ കൂടിയാണ് താരം. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകള്‍ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതി.

 

Latest News