Sorry, you need to enable JavaScript to visit this website.

സിനിമ കാണുമ്പോള്‍ എലി കടിച്ചു; സ്ത്രീക്ക് 60,000 രൂപ നല്‍കണം

ഗുവാഹത്തി- തിയേറ്ററില്‍ സിനിമ  കാണുന്നതിനിടെ  എലിയുടെ കടിയേറ്റ 50 വയസുകാരിക്ക് 60,000 രൂപ നല്‍കാന്‍ ഉത്തരവ്. ഗുവാഹത്തിയിലെ സിനിമാ ഹാള്‍ അധികൃതരോട് ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്.
സ്ത്രീക്കുണ്ടായ മാനസിക പീഡനത്തിന് 40,000 രൂപയും വേദനയ്ക്കും കഷ്ടപ്പാടിനും 20,000 രൂപയും നല്‍കണമെന്ന് കാംരൂപ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഭംഗഗഡിലെ ഗലേരിയ സിനിമ അധികൃതരോട് ആവശ്യപ്പെട്ടത്. മെഡിക്കല്‍ ബില്‍ 2,282 രൂപയും ചെലവിനായി 5,000 രൂപയും വേറേയും നല്‍കണം.
2018 ഒക്‌ടോബര്‍ 20ന് രാത്രി 9 മണിക്കുള്ള സിനിമ ഷോയ്ക്കായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു സ്ത്രീ.  ഇടയ്ക്ക് തന്റെ കാലില്‍ എന്തോ കടിച്ചതായി തോന്നി.  രക്തം കണ്ടതോടെ പുറത്തേക്കോടിയെന്ന് ഇവരുടെ അഭിഭാഷക അനിതാ വര്‍മ പറഞ്ഞു. സിനിമാ ഹാള്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയില്ലെന്നും ജീവനക്കാര്‍  ആശുപത്രിയില്‍ എത്തിച്ചില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News