സാംബ- ഹിന്ദുക്കള്‍ വാളെടുത്ത് യുദ്ധത്തിന് തയാറാകണമെന്ന ആഹ്വാനവുമായി ജമ്മു കശ്മീരില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം.
ജമ്മുവിലെ അന്തരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) നേതാവാണ് മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചത്. നിലവില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ അടുത്ത കാലത്തൊന്നും പൊതുസ്ഥലത്ത് ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല.
യുദ്ധം ഒരു പുതിയ കാര്യമല്ലെന്നും മുന്‍കാലങ്ങളിലും യുദ്ധം ചെയ്തിട്ടുണ്ടെന്നുമാണ് നേതാവ് വീഡിയോയില്‍ പറയുന്നത്. ജമ്മു ഡിവിഷനിലെ സാംബ ജില്ലയില്‍ ഘഗ്വാളില്‍ നടന്ന പരിപാടിയുടെ വീഡിയോ ആണ് പുറത്തുവന്നത്.
എഎച്ച്പി നേതാവ് ഒരു ഹാളില്‍ ആളുകളെ അഭിസംബോധന ചെയ്യുന്നതാണ് ട്വിറ്ററില്‍ പ്രചരിച്ച വീഡിയോ. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഡിഎന്‍എ ഒന്നുതന്നെയാണോ എന്ന് ആളുകളോട് ചോദിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇല്ല എന്ന് പ്രതികരിക്കുന്നു.
ഹിന്ദുത്വവാച്ച് എന്ന പേജാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. യോഗത്തില്‍ എഎച്ച്പി നേതാക്കള്‍ക്കൊപ്പം ഒരു പോലീസുകാരനും വേദിയില്‍ ഇരിക്കുന്നുണ്ട്. യുദ്ധത്തിന് തയ്യാറാകണമെന്നും ഇതില്‍ അതിജീവിക്കുന്നവര്‍ക്ക് വീര പദവി ലഭിക്കുമെന്നും നേതാവ് പറയുന്നു. സാഹോദര്യത്തിന്റെ മറവില്‍ ഹിന്ദുക്കളെ ബലിയാടുകളാക്കുകയും പിന്നീട് കഷണങ്ങളാക്കുകയും ചെയ്തുവെന്നും വിദ്വേഷ പ്രസംഗത്തില്‍ എഎച്ച്പി നേതാവ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദൈഘര്‍ ഗാവില്‍ സകാല്‍ ഹിന്ദു സമാജ് എന്ന സംഘ്പരിവാര്‍ സംഘടന മുസ്ലിം സമുദായത്തിനെതിരെ സമാനമായ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സ്വമേധയാ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി ഈയിടെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Location: Ghagwal, Samba, Jammu
— HindutvaWatch (@HindutvaWatchIn) May 2, 2023
Far-right group AntarRashtriya Hindu Parishad (AHP) organized a hate event demonizing Muslims.
“Pick up the swords……The war is upon us,” said the AHP leader. pic.twitter.com/lNty1ejdtW