ഭോപ്പാല്‍-താന്‍ ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ താന്‍ ഒരു വിഡ്ഢിയല്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. ഇന്ത്യന്‍ സംസ്‌കാരം ആക്രമണം നേരിടുകയാണെന്നും ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷാവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പി തുറന്നുകാട്ടാനുള്ള ശ്രമത്തിലാണ് കമല്‍നാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.
ഭോപ്പാലിലെ ഭെല്‍ ടൗണ്‍ഷിപ്പില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ഹനുമാന്‍, ജയ് ശ്രീറാം തുടങ്ങിയ മത മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ആയിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.
ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നു, പക്ഷേ ഞാനൊരു വിഡ്ഢിയല്ല. ഇത് എല്ലാവരും മനസ്സിലാക്കണം.
ജാതിയുടെയും മതത്തിന്റെയും വൈവിധ്യങ്ങള്‍ക്കിടയിലും ആളുകള്‍ ഒരു കൊടിക്കീഴില്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ് . ഡോ. ബി.ആര്‍. അംബേദ്കറുടെ ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നത്- ബി.ജെ.പിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബിജെപി ഭരണത്തിന് കീഴില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)