ന്യൂദല്‍ഹി- യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് ബുധന്‍, വ്യാഴം (മെയ് മൂന്ന്, നാല്) ദിവസങ്ങളിലെ മുഴുവന്‍ വിമാനങ്ങളും റദ്ദാക്കി. അനിശ്ചാതാവസ്ഥക്കു പിന്നാലെ മുംബൈ ആസ്ഥാനമായുളള ഗോ ഫസ്റ്റ് അടുത്ത രണ്ടു ദിവസത്തേക്കുള്ള ബുക്കിംഗ് സ്വീകരിക്കുന്നതും നിര്‍ത്തലാക്കിയിട്ടുണ്ട്. 5,000 ജോലിക്കാരുള്ള കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. കമ്പനി സ്വമേധയാ പാപ്പരത്വ പരിഹാര നടപടികള്‍ക്കായി നാഷണല്‍ കമ്പനി ലോ െ്രെടബ്യൂണലില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കയാണെന്ന് സിഇഒ കൗശിക് ഖോന സ്ഥിരീകരിച്ചു.
പ്രാറ്റ് ആന്റ് വൈറ്റ്‌നി (പി ആന്റ് ഡബ്ല്യു) എന്‍ജിനുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഗോഫസ്റ്റിന്റെ 20 വിമാനങ്ങള്‍ കട്ടപ്പുറത്തായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്നതായുള്ള അപ്രതീക്ഷിത പ്രഖ്യാപനം നിരവധി യാത്രാക്കാരെ പ്രതിസന്ധിയിലാക്കി. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ചോ സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നതിനെ കുറിച്ചോ കമ്പനി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. അടുത്ത രണ്ടു ദിവസത്തേക്ക് വിമാന സര്‍വീസുകളില്‍ സീറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)