മുംബൈ- വിവാഹിതനാകാതെ പിതാവാകാന്‍ ആഗ്രഹമുണ്ടെങ്കിലും ഇന്ത്യന്‍ നിയമങ്ങള്‍ അത് അനുവദിക്കുന്നില്ലെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. ഇന്ത്യാ ടി.വിയുടെ ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോടാണ് സല്‍മാന്‍ ഖാന്‍ മനസ്സു തുറന്നത്. ഇതിനു മുമ്പൊന്നും പിതാവാകാനുള്ള ആഗ്രഹത്തെ കുറിച്ച് താരം പറഞ്ഞിരുന്നില്ല. സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊതുവെ മൗനം പാലിക്കാറാണ് പതിവ്.
എന്നാല്‍ ഇക്കുറി ബന്ധങ്ങളെ കുറിച്ച് അദ്ദേഹം വിശദമായി തന്നെ സംസാരിച്ചു.
ഒരു കുട്ടിയെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ നിയമമനുസരിച്ച് അത് സാധ്യമല്ലല്ലോയെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു.
കരണ്‍ ജോഹര്‍ രണ്ട് കുട്ടികളുടെ അച്ഛനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. കുട്ടികളെ എനിക്ക് വലിയ ഇഷ്ടമാണ് പക്ഷേ നിയമങ്ങളൊക്കെ മാറി.
നമുക്ക് നോക്കാം എന്ത് ചെയ്യാനാകുമെന്ന്. കുട്ടികള്‍ എന്റെയൊപ്പം വരുമ്പോള്‍ അവരുടെ അമ്മമാരും ഒപ്പമുണ്ടാകും. കുട്ടികളെ സംബന്ധിച്ച് അത് നല്ലതായിരിക്കാം-സല്‍മാന്‍ ഖാന്‍ പറഞ്ഞു.
കിസി കാ ഭായ് കിസി കി ജാന്‍ ആണ് സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ഷെഹ്നാസ് ഗില്‍, പാലക് തിവാരി, സിദ്ധാര്‍ത്ഥ് നിഗം, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, രാഘവ് ജുയല്‍, ജാസി ഗില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)