Sorry, you need to enable JavaScript to visit this website.

നിർത്തിക്കോളണം; അഞ്ഞൂറിലേറെ മക്കളുടെ പിതാവായി മാറിയ യുവാവിന് കോടതിയുടെ താക്കീത്

ആംസ്റ്റര്‍ഡാം- ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ പിഴ നല്‍കേണ്ടിവരുമെന്ന് ബീജദാനത്തിലൂടെ 550 ലേറെ മക്കളുടെ പിതാവായി മാറിയ യുവാവിന് നെതര്‍ലാന്‍ഡ്‌സ് കോടതിയുടെ മുന്നറിയിപ്പ്.
ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41 കാരനേയാണ് നെതര്‍ലാന്‍ഡ്‌സ് കോടതി വിലക്കിയത്.
സംഗീതജ്ഞനായ ജൊനാഥനെതിരേ ഒരു കുട്ടിയുടെ മതാവ് കോടതിയെ സമീപിക്കകുകയായിരുന്നു. സ്വന്തം ബീജത്തില്‍ നിന്ന് ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാണിച്ചാണ് ഇയാള്‍ വീണ്ടും ബീജം ദാനം ചെയ്തിരുന്നതെന്ന് കേസ് പരിഗണിച്ച കോടതി നിരീക്ഷിച്ചു.

2007ലാണ് ഇയാള്‍ ബീജം ദാനം ചെയ്തു തുടങ്ങിയത്. 13 ക്ലിനിക്കിലെങ്കിലും ജൊനാഥാന്‍ ബീജം നല്‍കിയിട്ടുണ്ടാകും. ഇതില്‍ 11 എണ്ണവും നെതര്‍ലന്‍ഡ്‌സിലാണ്. ഡച്ച് ക്ലിനിക്കല്‍ ഗൈഡ്‌ലൈന്‍ അനുസരിച്ച് ഒരാള്‍ 12ല്‍ അധികം സ്ത്രീകള്‍ക്ക് ബീജം ദാനം ചെയ്യാന്‍ പാടില്ല. അതിനൊപ്പം 25ല്‍ അധികം കുട്ടികളുടെ പിതാവുമാകാന്‍ പാടില്ല. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ജൊനാഥന്റെ ബീജദാനം. നിലവില്‍ ഇയാള്‍ കെനിയയിലാണ് താമസം.

നൂറുകണക്കിന് സഹോദരങ്ങളുണ്ടെന്ന സത്യം കുട്ടികള്‍ വലുതാകുമ്പോള്‍ മനസിലാക്കുകയും അത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും എന്നതും മുന്‍കൂട്ടി കണ്ടാണ് ഈ മാര്‍ഗനിര്‍ദേശം തയ്യാറാക്കിയത്. ഇതിനൊപ്പം ഒരേ പ്രദേശത്ത് ഒരാളുടെ ബീജത്തില്‍ നിന്ന് നൂറുകണക്കിന് കുട്ടികളുണ്ടാകുമ്പോള്‍ സഹോദരങ്ങള്‍ തമ്മിലുള്ള വിവാഹത്തിലേക്കും ലൈംഗികബന്ധത്തിലേക്കും അത് എത്തിച്ചേരുമെന്നതും നിര്‍ദേശള്‍ക്ക് കാരണമായി.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News