വാഷിംഗ്ടണ്‍- ആപ്പിള്‍ ജ്യൂസുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ യു.എസിലെ അര്‍ക്കന്‍സാസ് വിമാനത്താവളത്തില്‍ മൂന്ന് ജീവനക്കാരെ ആക്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മക്കിയ കോള്‍മാന്‍ എന്ന യാത്രക്കാരിയാണ് അറസ്റ്റിലായത്.
സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥര്‍ ആപ്പിള്‍ ജ്യൂസ് എടുത്ത് മാറ്റിയതിനെ തുടര്‍ന്നാണ് സ്ത്രീ ക്ഷുഭിതയായി ജീവനക്കാരെ ആക്രമിച്ചത്. മക്കിയ കോള്‍മാന്‍ ഒരു ഉദ്യോഗസ്ഥനെ കടിക്കുകയും മറ്റൊരാളെ തല്ലുകയും ചെയ്തു. മൂന്നാമത്തെയാളുടെ മുടിയില്‍ പിടിച്ചുവലിച്ചുവെന്നാണ് ആരോപണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)