നബരംഗ്പൂര്‍- മാവോയിസ്റ്റ് ഒളിത്താവളങ്ങളില്‍ സ്ത്രീകളെ ലൈംഗികമായ ചൂഷണം ചെയ്തതിന് നിരവധി തെളിവുകളുണ്ടെന്ന് ഒഡീഷ പോലീസ്. ഒഡീഷ-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ മാവോയിസ്റ്റ് ക്യാമ്പില്‍നിന്ന് ഗര്‍ഭനിരോധ ഉറകളും ഗുളികകളും പ്രഗ്നന്‍സി ടെസ്റ്റ് കിറ്റുകളും ലഭിച്ചതായി നബരംഗ്പൂര്‍ പോലീസ് സൂപ്രണ്ട് എസ്. സുശ്രീ പറഞ്ഞു. ഒഡീഷ പോലീസിനു കീഴിലുള്ള പ്രത്യേക ദൗത്യ സേന ഇവിടെ മാവോയിസ്റ്റുകളുമായി നടത്തിയ വെടിവെപ്പിനുശേഷം നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. ക്യാമ്പുകളില്‍ യുവതികളെ ലൈംഗികമായ ദുരുപയോഗം ചെയ്തിരുന്നുവെന്നതിന് ഇത് മതിയായ തെളിവാണെന്് പോലീസ് സൂപ്രണ്ട് അവകാശപ്പെട്ടു.