ലണ്ടൻ- ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിഷം വിതരണം ചെയ്തിരുന്ന കനേഡിയന്‍ ഷെഫ് ഉന്നയിക്കുന്നത് വിചിത്ര വാദം. ഓണ്‍ലൈനിലാണ് കെന്നത്ത് ലോ എന്ന പ്രതി ആഗോള തലത്തില്‍ പോയിസന്‍ വില്‍പന നടത്തിയിരുന്നത്. ഏഴു പേരെങ്കിലും ഇയാളില്‍നിന്ന് വാങ്ങിയ വിഷം കഴിച്ച് മരിച്ചതയാണ് കണക്ക്. നാലു മരണം യു.കെയിലാണ്. ദൈവത്തിന്റെ ജോലിയാണ് താന്‍ നിര്‍വഹിക്കുന്നതെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്.
ആത്മഹത്യക്ക് സഹായിക്കുന്നത് നിയമവിരുദ്ധമായ യു.കെയില്‍ ഇത്തരം കേസുകളില്‍ 14 വര്‍ഷം വരെയാണ് ജയില്‍ ശിക്ഷ.