ധാര്‍വാഡ്- കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്ഷേത്ര ഉത്സവത്തിനിടെ ബി.ജെ.പി യുവജന നേതാവ് പ്രവീണ്‍ കമ്മാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കമ്മാറിന്റെ സംഘവും മദ്യപിച്ച മറ്റൊരു സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളാണ് കമ്മാറിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ബി.ജെ.പി നേതാവും എം.പിയുമായ തേജസ്വി സൂര്യ ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്ര ഉത്സവത്തിനിടെ പ്രവീണ്‍ കമ്മാര്‍ കൊല്ലപ്പെട്ടത്. യുവമോര്‍ച്ച ധാര്‍വാഡ് യൂനിറ്റ് അംഗമായ പ്രവീണ്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
സംഭവത്തില്‍ നാലു പേര്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ധാര്‍വാഡ് എസ്.പി ലോകേഷ് ജഗലാസര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)