ദോഹ- ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് തൊഴില്‍ വിസയാക്കി മാറ്റാന്‍ കഴിയുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് മാത്രമാണ് ഹയ്യാ കാര്‍ഡെന്നും തൊഴില്‍ വിസ അല്ലെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഹയാ പ്ലാറ്റ്‌ഫോം സിഇഒ സഈദ് അലി അല്‍ ഖുവാരി ആവര്‍ത്തിച്ചു. ജി.സി.സി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമടക്കം മൂന്നു തരം ഇ വിസകളാണ് ഹയ്യാ പോര്‍ട്ടല്‍ വഴി അനുവദിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി 2024 ജനുവരി 24 വരെ രാജ്യത്ത് ഖത്തറില്‍ തുടരാം. വിസ കാലാവധി കഴിഞ്ഞ ശേഷവും തുടരുന്നവര്‍ കനത്ത പിഴ നല്‍കേണ്ടിവരും.
ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ക്കുമുള്ള ഒറ്റ പോര്‍ട്ടലായി ഹയ്യാ പ്ലാറ്റ്‌ഫോം മാറ്റിയിട്ടുണ്ട്. വിസ അനുവദിക്കുന്ന സമയ ദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടാകുമെങ്കിലും മാനദണ്ഡങ്ങള്‍, ഡേറ്റ ശേഖരണം, വ്യക്തമായ രേഖകള്‍ എന്നിവ പാലിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കുമെന്ന് ഹയ്യാ പ്ലാറ്റ്‌ഫോം സിഇഒ വ്യക്തമാക്കി. കാര്‍ഡില്‍ വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അപേക്ഷകനെ അറസ്റ്റ് ചെയ്യുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബേക്കര്‍ മുന്നറിയിപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)