മിനിയാപൊളിസ്- അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു നഗരത്തില്‍ ഉച്ചഭാഷിണിയിലൂടെ അഞ്ച് നേരവും ബാങ്ക് വിളിക്കുന്നതിന് ശബ്ദ നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തി.
മിനിയാപൊളിസ് നഗരമാണ് ബാങ്ക് വിളിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശം അംഗീകരിച്ചത്. ഇനി മുതല്‍ ദിവസം അഞ്ച് തവണയും ഇവിടെ ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിക്കാം.
മിനിയാപൊളിസ് സിറ്റി കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് നഗരത്തിലെ ശബ്ദ നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തതെന്ന് മിനിയാപൊളിസ് സ്റ്റാര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ രാജ്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ബഹുസ്വരതയുടെയും ചരിത്രവിജയമാണിതെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) ഡയറക്ടര്‍ ജീലാനി ഹുസൈന്‍ പറഞ്ഞു. മഹത്തായ മാതൃക സ്ഥാപിച്ചതിന് മിനിയാപൊളിസ് സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും മറ്റ് നഗരങ്ങളോടും ഇത് പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കെയര്‍ മിന്നസോട്ട ഡയരക്ടറായ അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന ഒരു പൊതു വാദം കേള്‍ക്കലില്‍ ക്രിസ്ത്യന്‍, ജൂത നേതാക്കള്‍ ദിവസം അഞ്ച് നേരവും ബാങ്ക് വിളി അനുവദിക്കുന്നതിനെ പിന്തുണച്ചിരുന്നു. ഫജര്‍ ബാങ്കും ചിലപ്പോള്‍ ഇശാബാങ്കും ഒഴികെ രാവിലെ ഏഴുമണി മുതല്‍ 10 മണിവരെ ഉച്ചഭാഷിണിയിലൂടെ ബാബാങ്ക് വിളിക്കാന്‍ കവിഞ്ഞ വര്‍ഷം സിറ്റി കൗണ്‍സില്‍ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ച് നേരത്തെ ബാങ്കിനും ഉച്ചഭാഷിണി ഉപയോഗിക്കാമെന്ന നിലയിലേക്ക് മാറ്റിയത്.
കഴിഞ്ഞ വര്‍ഷം സിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ ദാര്‍ അല്‍ഹിജ്‌റ മസ്ജിദുമായി ചേര്‍ന്ന് റമദാനില്‍ അഞ്ച് നേരത്തും ബാങ്കിന് ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)