ഹൈദരാബാദ്-വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട നയങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി.രാജ സിംഗിന്റെ യുട്യൂബ് ചാനല്‍ നിരോധിച്ചു. രാജാ സിംഗിന്റെ വെരിഫൈഡ് ചാനലായ 'ശ്രീ റാം ചാനല്‍ തെലങ്കാന'യാണ് വീഡിയോ സ്ട്രീമിംഗ് സൈറ്റ് നിരോധിച്ചത്.
5.5 ലക്ഷത്തിലധികം വരിക്കാരുള്ള ചാനലില്‍ ആയിരത്തിലേറെ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
ചാനലിന്റെ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട നയ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് നിരോധനമുണ്ടായതെന്ന് വസ്തുതാ പരിശോധകനായ
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പറഞ്ഞു. മൂന്ന് മാസത്തോളം ചാനല്‍ നിരീക്ഷിച്ചതിന് ശേഷം യൂട്യൂബിന് കത്തെഴുതിയിരുന്നുവെന്ന് ആള്‍ട്ട് ന്യൂസ് ഗവേഷകനായ കലീം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)