ദോഹ- ഖത്തര്‍ പ്രവാസിയും കെ.എം.സി.സി. നേതാവുമായിരുന്ന ഫിറോസ് ബാബു ചക്കാലക്കുന്നന്‍ നിര്യാതനായി . 44 വയസ്സായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ ഖത്തറിലുണ്ടായിരുന്ന അദ്ദേഹം ദോഹയിലെ ഡാനിഷ് ട്രേഡിംഗ് ജീവനക്കാരനായിരുന്നു. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത് ആനക്കയം സ്വദേശിയാണ്. പിതാവ് കുഞ്ഞഹമ്മദും മാതാവ് ഐഷയും ജീവിച്ചിരിപ്പുണ്ട്.
തസ്‌നിയാണ് ഭാര്യ. മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഡാനിഷ്, ഐഷ ദിയ, ഹാദി എന്നിവര്‍ മക്കളാണ്.
ഖബറടക്കം ശനി രാവിലെ 10.30 ന് ആനക്കയത്ത് നടക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)