ന്യൂദല്‍ഹി-ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. അക്കൗണ്ട് പ്രൊട്ടക്റ്റ്, ഡിവൈസ് വെരിഫിക്കേഷന്‍, ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ് എന്നിങ്ങനെ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയത്.
വാട്‌സ്ആപ്പ് അക്കൗണ്ട് പഴയ ഫോണില്‍നിന്ന് പുതിയ ഉപകരണത്തിലേക്ക് മാറ്റുമ്പോള്‍ അത് ഉറപ്പിക്കുന്നതിനുള്ളതാണ് അക്കൗണ്ട് പ്രൊട്ടക്റ്റ് ഫീച്ചര്‍. വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ തട്ടിപ്പ് തടയാനാണ് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍.
വ്യക്തിപരമായ സന്ദേശങ്ങള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംരക്ഷണമുണ്ടെങ്കിലും പ്രൈവസി സംരക്ഷിക്കാനുള്ള അധിക ഫീച്ചറുകള്‍ വികസിപ്പിച്ചുകൊണ്ടേയിരിക്കുമെന്ന് വാട്‌സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മൊബൈല്‍ ഡിവൈസ് മാല്‍വെയറുകള്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. നിങ്ങളുടെ അനുമതിയില്ലാതെ നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനുള്ള ശ്രമങ്ങള്‍ തടയുകയാണ് ഡിവൈസ് വെരിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ലാതെ തന്നെ അക്കൗണ്ടിന്റെ ആധികാരികത വാട്‌സ്ആപ്പ് ഉറപ്പുവരുത്തും. ഉദ്ദേശിക്കുന്ന വ്യക്തിയുമായി തന്നെയാണോ ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പിക്കാനുള്ളതാണ് ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡ്. കോണ്‍ടാക്ട് ഇന്‍ഫോയുടെ ചുവട്ടിലായി എന്‍ക്രിപ്ഷന്‍ ടാബില്‍ പോയി ഇത് ഉറപ്പുവരുത്താം. കണക്് ഷന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സഹായകമാകുന്ന കീ ട്രാന്‍സ്പരന്‍സി പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)