ന്യൂദല്‍ഹി- സന്ദര്‍ശിക്കാനെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും തന്റെ നാവ് നക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമ ക്ഷമ ചോദിച്ചു. വീഡിയോ പ്രചരിക്കുകയും ലാമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ചെയ്തതിനു പിന്നാലെയാണ് അദ്ദേഹം ക്ഷമ ചോദിച്ച് പ്രസ്താവന ഇറക്കിയത്.
പൊതുജനമധ്യത്തിലും ക്യാമറക്കുമുന്നിലും സന്ദര്‍ശകരോട് ഇത്തരത്തില്‍ തമാശ കാണിക്കാറുണ്ടെന്നും ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
കുട്ടിയേയും കുടുംബത്തേയും ലോകത്തെമ്പാടുമുള്ള സുഹൃത്തക്കളേയും വേദനപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയിലുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)